റിയാദ്: നെയ്മര്‍ ജൂനിയറിന്റെ സൗദി പ്രോ ലീഗിലെ ഭാവി സംബന്ധിച്ച ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി കോച്ച് ജോര്‍ജ്ജ് ജീസസ്. നെയ്മറിനെ ഈ സീസണില്‍ ക്ലബ്ബിന് രജിസ്ട്രര്‍ ചെയ്യാനാകില്ലെന്ന് കോച്ച് ജോര്‍ജ്ജ് ജീസസ് അറിയിച്ചു. താരത്തിന് ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ കളിക്കാം. എന്നാല്‍ സൗദി പ്രോ ലീഗില്‍ കളിക്കാന്‍ കഴിയില്ല. ലോകത്തെ മികച്ച ലീഗാണ് സൗദി പ്രോ ലീഗ്. മികച്ച കളിക്കാരാണ് ഇവിടെയുള്ളത്. അല്‍ ഹിലാലിന്റെ ഏത് താരങ്ങള്‍ക്കും യൂറോപ്പില്‍ ചെന്ന് കളിക്കാം. അത്രയും മികച്ച താരങ്ങളാണ് അവര്‍. എന്നാല്‍ നെയ്മറിന്റെ പരിചിതമായ കളി ഇനി കാണാന്‍ ബുദ്ധിമുട്ടാണ് പോര്‍ച്ചുഗ്രീസുകാരനായ ജോര്‍ജ്ജ് ജീസുസ് പറഞ്ഞു.
നെയ്മറിന്റെ പഴയ പ്രകടനം താരത്തില്‍ നിന്നും നഷ്ടപ്പെട്ടു. തുടര്‍ച്ചയായ പരിക്കുകള്‍ കാരണം നെയ്മറിന് പഴയ ഫോം പിന്തുടരാന്‍ ആവില്ല. താരത്തിന്റെ പഴയ പ്രകടനങ്ങള്‍ ഇനി തിരിച്ചുവരികയുമില്ല. ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന അല്‍ ഹിലാലിന് നെയ്മറെ നിലനിര്‍ത്തേണ്ട കാര്യമില്ല. 2003ന് ശേഷം ജനിച്ച താരങ്ങളെയാണ് നിലവില്‍ ടീമിന് ആവശ്യം-ജോര്‍ജ്ജ്് പറഞ്ഞു.
2023ല്‍ ടീമിലെത്തിയ താരം ഏഴ് മല്‍സരങ്ങള്‍ മാത്രമാണ് ടീമിനായി കളിച്ചത്. നേടിയത് ഒരു ഗോളും. നിലവില്‍ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ അല്‍ ഹിലാല്‍ പ്രവേശിച്ചിട്ടുണ്ട്. ഈ മല്‍സരത്തില്‍ നെയ്മറിന് കളിക്കാം.