ദോഹ– എഎഫ്സി അണ്ടർ-23 ഏഷ്യൻ കപ്പ് യോഗ്യതയുടെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 8:45നാണ് ( ഖത്തർ – 6:15 PM) മത്സരം. നിലവിൽ മൂന്നു പോയിന്റുമായി ഗ്രൂപ്പിൽ ഖത്തറിന് പിറകിലാണ് ഇന്ത്യ. അതിനാൽ തന്നെ ഏഷ്യൻ കപ്പിൽ യോഗ്യത നേടണമെങ്കിൽ ദുർബലരായ ബ്രൂണെക്ക് എതിരെ ഇന്ത്യക്ക് വിജയം നേടിയാൽ മറ്റു മത്സരങ്ങളുടെ ഫലത്തെ കൂടി ആശ്രയിച്ചിട്ടായിരിക്കും.
ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഖത്തർ ബഹ്റൈറിന് എതിരെ ചെറിയ ഗോൾ വ്യത്യാസത്തിൽ പരാജയപ്പെടുകയും, ഇന്ത്യ വിജയിക്കുകയും ചെയ്താൽ ഒന്നാം സ്ഥാനക്കാരായി ഏഷ്യൻ കപ്പിലേക്ക് യോഗ്യത ഉറപ്പിക്കാം.
എന്നാൽ ഖത്തറിന്റെ മത്സരഫലം മറ്റൊന്നായാൽ മികച്ച രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടാനും ഇന്ത്യക്ക് സാധിക്കും.
പതിനൊന്നു രണ്ടാസ്ഥാനക്കാരിൽ മികച്ച നാലു ടീമുകൾക്കാണ് യോഗ്യത എങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി ബ്രൂണെ 23 ഗോളുകൾ വഴങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ യുവതാരങ്ങൾ ഗോളടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷ.
ആദ്യ മത്സരത്തിൽ കരുത്തരായ ബഹ്റൈനിന് എതിരെ രണ്ടു ഗോളുകൾക്ക് ജയിക്കുകയും, രണ്ടാം മത്സരത്തിൽ ആതിഥേരായ ഖത്തറിനെതിരെ പൊരുതി തോറ്റ ഇന്ത്യൻ ടീമിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.