മാഞ്ചസ്റ്റർ– ആർബി ലൈപ്സിഗിന്റെ മിന്നും സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. £76.5 മില്യണിന്റെ ട്രാൻസ്ഫർ ഫീസിലാണ് താരത്തിന്റെ വരവ്. 2030 വരെയാണ് സെസ്കോയുമായ് യുണൈറ്റഡിന്റെ കരാറെന്നാണ് റിപ്പോർട്ട്. മെഡിക്കൽ പരിശോധനയ്ക്കായി താരം ഇപ്പോൾ മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിലാണ്.
22 വയസ്സുള്ള സ്ലൊവേനിയൻ ഫോർവേർഡ് ഈ വേനൽ ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായിരുന്നു. ബ്രെന്റ്ഫോർഡിൽ നിന്നുള്ള ബ്രയാൻ എംബുമോയേയും അതിനുമുമ്പായി ടീമിലെത്തിച്ചെതിന്നു പിന്നാലെയാണ് ഈ നീക്കം. പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ താരത്തിന് വലിയ ഓഫർ നൽകിയിരുന്നു. ആർസണലും താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ സെസ്കോ തെരെഞ്ഞെടുത്തത് ചുവന്ന ചെകുത്താന്മാരെയായിരുന്നു.
ഈ ട്രാൻസ്ഫറിലൂടെ യുണൈറ്റഡിന് പുതിയ സീസണിൽ പുതിയ ഫ്രണ്ട് ത്രീ ഉണ്ടാകാനാണ് സാധ്യത – സെസ്കോ, മാത്യസ് കുൻഹ, ബ്രയാൻ എംബുമോ, ഇവർ മൂന്നുപേരും ഇനി അക്രമണം നയിക്കും. ആർ.ബി ലൈപ്സിഗിനു വേണ്ടി കഴിഞ്ഞ സീസണിൽ 21 ഗോളുകൾ നേടിക്കൊടുത്ത സെസ്കോയുടെ വരവ് ടീമിന്റെ ആക്രമണ ഭാഗത്ത് വൻ മാറ്റമുണ്ടാക്കും.
2024–25 സീസണിൽ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു 38 മത്സരങ്ങളിൽ വെറും 44 ഗോളുകൾ മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം. ഇതിന് അന്ത്യം വരുത്താൻ ക്ലബ്ബ് ആക്രമണം ആളി കത്തിക്കാനുള്ള പദ്ധതിയാണ്.
യുണൈറ്റഡിന്റെ പുതിയ സീസൺ ഓഗസ്റ്റ് 17ന് ഓൾഡ് ട്രാഫോർഡ് സേറ്റഡിയത്തിൽ ആഴ്‌സണലിനെതിരെ ആരംഭിക്കുന്നതിനുമുമ്പായി സെസ്കോയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.
read more:സെസ്കോയുടെ ട്രൻസ്ഫർ അഭ്യൂഹങ്ങളെ സംബന്ധിച്ച് ദ മലായാളം ന്യൂസ് കൊടുത്ത വാർത്ത-: