Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • സാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ മൂല്യം നഷ്ടപ്പെടുന്നു -ഡോ.അബ്ദുസ്സമദ് സമദാനി
    • പ്രവാസി കുടുംബാംഗങ്ങൾക്കുള്ള ‘നോർക്ക കെയർ’ നവംബർ ഒന്നു മുതൽ
    • ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
    • ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
    • മഴക്കാടുകളുടെ നാട് സ്വാതന്ത്ര്യം ‘ശ്വസിച്ച’ ദിനം| Story Of The Day| Sep: 16
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Pravasam

    ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്

    യുഎഇയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരന്റെയും ഡ്രൈവറുടെയും ജീവിതത്തെ സിനിമയില്‍ ആവിഷ്‌കരിക്കുന്ന വൈകാരികമായ റോഡ് മൂവിയായി ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2025 Pravasam Entertainment Leisure 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'ടു മെന്‍'
    Share
    WhatsApp Facebook Twitter Telegram LinkedIn


    ദുബൈ-
    ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവിയുടെ ഓടിടി സ്ട്രീമിംഗ് സപ്തംബര്‍ 19 മുതല്‍. 2022-ല്‍ എം.എ നിഷാദിനെ പ്രധാന കഥാപാത്രമാക്കി കെ എ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ‘ടു മെന്‍’ എന്ന ചിത്രമാണ് മനോരമ മാക്‌സിലൂടെ ഒടിടി പ്ലാറ്റ് ഫോമില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു ഈ സിനിമ. ഗള്‍ഫ് മരുഭൂമിയിലൂടെ നീണ്ട യാത്രാനുഭവമാണ് ഈ ചലച്ചിത്രം. യുഎഇയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരന്റെയും ഡ്രൈവറുടെയും ജീവിതത്തെ സിനിമയില്‍ ആവിഷ്‌കരിക്കുന്ന വൈകാരികമായ റോഡ് മൂവിയായി ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.

    യുഎഇയിലെ വന്‍കിട ബിസിനസുകാരനായ സഞ്ജയ് മേനോന്‍ (ഇര്‍ഷാദ് അലി) തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് കടുത്ത കടക്കെണിയില്‍ അകപ്പെടുന്നു. അദ്ദേഹത്തെ സഹായിച്ച എല്ലാവരെയും അദ്ദേഹത്തിന്റെ തകര്‍ച്ച ബാധിച്ചു. മാടായി ശ്രീധരന്‍ (രഞ്ജി പണിക്കര്‍), സോണി (മിഥുന്‍ രമേശ്) എന്നിവരെല്ലാം ഒരേ അവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു. മകള്‍ക്ക് കണ്ടെത്തിയ ഭര്‍ത്താവ് കൂടുതല്‍ പണം ആവശ്യപ്പെടുന്നതിനാല്‍ ഡ്രൈവര്‍ അബുക്ക (എംഎ നിഷാദ്) തന്റെ മകളുടെ വിവാഹം നടത്താന്‍ പാടുപെടുന്നു. സിനിമയുടെ ആദ്യ പകുതിയില്‍ നിന്ന് വ്യത്യസ്തമായ രണ്ടാം പകുതിയാണ് ഉള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതി ഏതാണ്ട് ഒരു മുഴു റോഡ് മൂവി പോലെയാണ്. ഇര്‍ഷാദ് അലിയും എം.എ. നിഷാദും പരസ്പരം മത്സരിക്കുന്ന അഭിനയം കാഴ്ചവെച്ച സനിമയില്‍ കഥ പറച്ചിലില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും വിലയിരുത്തല്‍ വന്നിട്ടുണ്ട്. മികച്ച ഛായാഗ്രഹണമാണ് സിനിമയുടെ പ്രത്യേകതകളിലൊന്ന്. ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് നിര്‍മ്മാണം. ചിത്രത്തില്‍ ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു. മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ് വി സാജന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികള്‍. കണ്ടന്റ് ഫാക്ടറി ആണ് പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ദൗ്ത്യം നിര്‍വ്വഹിച്ചിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Desert expat life gulf life Gulf Road Movie Malayalam cinema two men UAE
    Latest News
    സാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ മൂല്യം നഷ്ടപ്പെടുന്നു -ഡോ.അബ്ദുസ്സമദ് സമദാനി
    16/09/2025
    പ്രവാസി കുടുംബാംഗങ്ങൾക്കുള്ള ‘നോർക്ക കെയർ’ നവംബർ ഒന്നു മുതൽ
    16/09/2025
    ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
    16/09/2025
    ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
    16/09/2025
    മഴക്കാടുകളുടെ നാട് സ്വാതന്ത്ര്യം ‘ശ്വസിച്ച’ ദിനം| Story Of The Day| Sep: 16
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version