ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തിൽ ഇടുക്കി നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയായ യുവാവ് മരണപ്പെട്ടു. പുളിമൂട്ടിൽ ജോൺസന്‍റെ മകൻ മനു പി. ജോൺസ (39)നാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമ്മിണിയാണ് മനുവിന്‍റെ മാതാവ്. ഭാര്യ ഷേബ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ബാലഗ്രാം സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group