ദമ്മാം: ദമ്മാമിലെ തുബൈഷി റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്‌താർ കുടുംബ സംഗമം സംഘടിപ്പിച്ചു..കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ ഇത്തവണത്തെ ഇഫ്‌താർ നാടോർമ്മകൾ പുതുക്കുന്നതായിരുന്നു. സൗദിയിലെ ദമ്മാമിൽ കോഴിക്കോട് തെക്കേപ്പുറം നിവാസികൾ താമസിക്കുന്ന ദുബൈഷി റെസിഡന്റ്സ് പരിധിയിൽ താമസിക്കുന്ന നൂറിലധികം പേരാണ് ഇഫ്‌താറിൽ പങ്കെടുത്തത്. ഇഫ്താർ സംഗമത്തിൽ സിയസ്‌കോ പ്രസിഡൻ്റ് സി.ബി.വി. സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. തുബൈഷി പാർക്കിൽ ഒരുക്കിയ ഇഫ്‌താറിൽ കുടുംബിനികൾ പാചകം ചെയ്‌ത കോഴിക്കോടൻ വിഭവങ്ങൾ പരസ്‌പരം പങ്കുവെച്ചു. ആസിഫ് മൂച്ചിങ്ങൽ, സി.പി. ഫൈസൽ, നവീൻ ഒജി, വസീം റഷീദ്, നുസുൽ ബറാമി, തോപ്പിൽ അബൂബക്കർ, എസ്.വി.നിഷു, ബി.വി. ഇർഫാൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group