കോഴിക്കോട്: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചുവീണ് ലോറി കയറി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വടകര മണിയൂർ സ്വദേശിനി കരുവഞ്ചേരി തോട്ടത്തിൽ താഴെകുനി സെറീന(43)യാണ് മരിച്ചത്.
പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ബഷീറും സെറീനയും കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ സെറീനയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങുകയായിരുന്നു.
ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ബഷീർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മുടപ്പിലാവിൽ മൊയ്തീന്റെ മകളാണ്. ഉമ്മ: കദീശ. മക്കൾ: മുബഷിർ(ഖത്തർ), മിർഷാദ് ്(റഹ്മാനിയ കോളേജ് വിദ്യാർത്ഥി). സഹോദരങ്ങൾ: റിയാസ്, നഫീസ, സെമീറ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച കുന്നത്തുകര ജുമമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group