Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    • അബുദാബി മുസഫയിൽ പെയ്‌ഡ് പാർക്കിംഗ് വിപുലീകരിക്കുന്നു; ഏപ്രിൽ 20 മുതൽ കൂടുതൽ ഇടങ്ങളിൽ ഫീസ് ഏർപ്പെടുത്തും
    • ദുബൈ മറീനയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പോലീസ്
    • കേരളത്തിൽ 79.63 ശതമാനം പോളിങ്; കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
    • ‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വനിതാ സംവരണ ബിൽ: കേന്ദ്ര നീക്കത്തിൽ വിയോജിപ്പുമായി ജോൺ ബ്രിട്ടാസ് എംപി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ മേൽക്കൈ ലഭിക്കുമെന്ന് ആശങ്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2026 Latest India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– വനിതാ സംവരണ ബില്ലിൽ ഏകപക്ഷീയമായ ഭേദഗതികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും പ്രതിപക്ഷത്തെ കൃത്യമായി അറിയിക്കാതെയാണ് സർക്കാർ തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റ് അംഗസംഖ്യ വർദ്ധിപ്പിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ മേൽക്കൈ ലഭിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    പുതിയ ഭേദഗതികൾ അനുസരിച്ച് ലോക്‌സഭയിലെ അംഗസംഖ്യ 543-ൽ നിന്ന് 816 ആയി ഉയരും. ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 63 മുതൽ 65 വരെ സീറ്റുകളുടെ വർദ്ധനവ് ഉണ്ടാകുമ്പോൾ, ഉത്തരേന്ത്യയിൽ ഇത് 200-ലധികം സീറ്റുകളായിരിക്കും. ഈ സീറ്റ് വർദ്ധനവ് സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയായി മാറുമെന്നും ബ്രിട്ടാസ് പറഞ്ഞു. 2024-ൽ തന്നെ നടപ്പാക്കാമായിരുന്ന ബില്ലിന്മേൽ മൂന്ന് വർഷത്തോളം കേന്ദ്രം അടയിരിക്കുകയായിരുന്നുവെന്നും ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് 50 ശതമാനം വനിതാ പ്രാതിനിധ്യം എന്ന പ്രഖ്യാപനവുമായി സർക്കാർ എത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാ ഭേദഗതിയുടെ യഥാർത്ഥ ഉദ്ദേശ്യം പ്രതിപക്ഷം അറിയേണ്ടതുണ്ട്. സാധാരണഗതിയിൽ അംഗങ്ങളെ മുൻകൂട്ടി അറിയിക്കേണ്ട കാര്യങ്ങൾ ഇത്തവണ നൽകിയിട്ടില്ല. സർക്കാരിന്റെ ലക്ഷ്യങ്ങൾ വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സഭയുടെ സംയുക്ത സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    john brittas latest news
    Latest News
    അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    13/04/2026
    അബുദാബി മുസഫയിൽ പെയ്‌ഡ് പാർക്കിംഗ് വിപുലീകരിക്കുന്നു; ഏപ്രിൽ 20 മുതൽ കൂടുതൽ ഇടങ്ങളിൽ ഫീസ് ഏർപ്പെടുത്തും
    13/04/2026
    ദുബൈ മറീനയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പോലീസ്
    13/04/2026
    കേരളത്തിൽ 79.63 ശതമാനം പോളിങ്; കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
    13/04/2026
    ‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version