ന്യൂഡല്‍ഹി- കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ നടത്തിയത് ഗവര്‍ണറെ അപമാനിക്കാനുള്ള ശ്രമമാണെന്നും രജിസ്ട്രാറുടെ നിയമനത്തിനെതിരെ കോടതിയില്‍ പോകാന്‍ ആലോചിക്കുമെന്നും ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. വൈസ് ചാന്‍സലര്‍ വിശദീകരണം തേടിയ ശേഷമാണ് നടപടിയെടുത്തത്. രജിസ്ട്രാറെ പിന്തുണച്ച് വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആ സ്ഥാനത്തിന് യോഗ്യയതുള്ളയാളല്ല. കേരള സര്‍വകലാശാലയിലെ ഇപ്പോഴത്തെ രജിസ്ട്രാറുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായിരിക്കണം രജിസ്ട്രാര്‍ എന്ന ചട്ടമുണ്ട്. നിയമനം നിയമവിരുദ്ധമാണ്. പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും കേരള സര്‍ക്കാരും സിപിഎമ്മും പിന്‍വലിയണം. രജിസ്ട്രാറുടെ നിയമനത്തിനെതിരെ കോടതിയില്‍ പോകാന്‍ ആകുമോ എന്ന് പരിശോധിക്കും. സാധ്യമെങ്കില്‍ കോടതിയെ സമീപിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
അതിനിടെ പാര്‍ട്ടിയുടെ സംഘടന വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് അറിയിക്കേണ്ട വേദിയില്‍ അറിയിച്ചിട്ടുണ്ടെന്നായിരുന്നു വി മുരളീധരന്റെ മറുപടി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞത് തന്നെയാണ് തന്റെയും നിലപാട്. അത് മാധ്യമങ്ങളോട് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനാ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട എന്നതാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group