കല്പറ്റ- വയനാട്ടിൽ ആളുകളെ കൊല്ലുന്ന നരഭോജി കടുവ ചത്തു. കടുവയെ ചത്ത നിലയിൽ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റതാണ് മരണകാരണം. ഇതുസംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉടൻ മാധ്യമങ്ങളെ കാണും. ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നൈറ്റ് പട്രോളിംഗിനിെടയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. അതേസമയം, നരഭോജി കടുവ തന്നെയാണോ ചത്തത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസാണ് കടുവ വയനാട്ടിൽ സ്ത്രീയെ കടിച്ചുകൊന്നത്. രാധ എന്ന വനിതാ തൊഴിലാളിയെയാണ് കടുവ കടിച്ചുകൊന്നത്. പിന്നീട് കടുവയെ തിരയാനെത്തിയ വനംവകുപ്പ് സംഘത്തിന് നേരെയും ആക്രമണം നടത്തി. കടുവയെ വെടിവെച്ചുകൊല്ലാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group