Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • കേരളത്തിൽ വീണ്ടും നിപ; മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
    • ആശുപത്രികളില്‍ മികച്ച ചികിത്സയില്ല; പ്രതിഷേധത്തിനിടയില്‍ വിദഗ്ദ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
    • മലപ്പുറത്തെ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ജാഗ്രതയില്ലെങ്കില്‍ മക്കള്‍ കുടുങ്ങും, ഒപ്പം നിങ്ങളും…ഓപ്പറേഷന്‍ ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് 200 വാഹനങ്ങള്‍
    • ബിന്ദുവിന്റെ കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ല; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍
    • 39 വർഷത്തിന് ശേഷം മുഹമ്മദലി; ‘ഞാനാണ് കൊലചെയ്തത്’ പതിനാലാം വയസ്സിൽ ചെയ്ത് പോയത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    വയനാട് ദുരന്തം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, കാണാതായത് ഇരുന്നൂറിലേറെ പേരെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുണ്ടക്കൈ(വയനാട്)- ഉരുൾപ്പൊട്ടൽ മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും നക്കിത്തുടച്ച മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും എത്തുമ്പോൾ കാണുന്നത് കരളലിയിക്കുന്ന കാഴ്ച. തലേദിവസം വരെ ഉണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളൊമെല്ലാം ഭൂരിഭാഗവും ഉരുളെടുത്തിരിക്കുന്നു. ഈ മണ്ണിൽ ചവിട്ടിനിൽക്കുമ്പോൾ താഴെ മനുഷ്യരുണ്ടോ എന്ന ആധിയിൽ വിങ്ങുന്നു. ദുരന്തത്തിന് ശേഷം, ഒരു രാത്രി കൂടി പിന്നിട്ടെങ്കിലും ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോഴും മുണ്ടക്കൈയിലും ചൂരല്‍മലയിലും അട്ടമലയിലും.
    ഇവിടങ്ങളിൽ രണ്ടാം ദിവസം രക്ഷാപ്രവർത്തനം ആരംഭിച്ചു. 160 പേരുടെ മരണമാണ് ഇതേവരെ സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 148 പേർ ചികിത്സയിലുണ്ട്. മണ്ണിനടിയിൽ ഇപ്പോഴും കൂടുതൽ പേരുണ്ട് എന്നാണ് നിഗമനം. 98 പേരെ കാണാതായെന്നാണ് ഔദ്യോഗിക വിവരം. 486 പേരെയാണ് ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തിയതെന്നും മുവായിരിത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നും റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ഇരുന്നൂറിലേറെ പേരെ പറ്റി ഇപ്പോഴും വിവരമില്ലെന്ന് നാട്ടുകാർ പറയുന്നു.

    ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങി. ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വളര്‍ത്തുമൃഗങ്ങള്‍ മാത്രം ബാക്കിയായ കണ്ണീര്‍ക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

    കാലവര്‍ഷം ദുരന്തങ്ങള്‍ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാന്‍ യഥേഷ്ടാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. 6 മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

    വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. 18 ലോറികള്‍ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീട് ഇവ റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിക്കും. ബെയിലി പാലം നിര്‍മാണം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. സൈന്യത്തിന്റെ മൂന്ന് കെടാവര്‍ ഡോഗുകളും ഒപ്പമെത്തും.

    ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

    ഇതിനിടെ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    landslide wayanad wyd
    Latest News
    കേരളത്തിൽ വീണ്ടും നിപ; മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
    04/07/2025
    ആശുപത്രികളില്‍ മികച്ച ചികിത്സയില്ല; പ്രതിഷേധത്തിനിടയില്‍ വിദഗ്ദ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
    04/07/2025
    മലപ്പുറത്തെ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ജാഗ്രതയില്ലെങ്കില്‍ മക്കള്‍ കുടുങ്ങും, ഒപ്പം നിങ്ങളും…ഓപ്പറേഷന്‍ ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് 200 വാഹനങ്ങള്‍
    04/07/2025
    ബിന്ദുവിന്റെ കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ല; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍
    04/07/2025
    39 വർഷത്തിന് ശേഷം മുഹമ്മദലി; ‘ഞാനാണ് കൊലചെയ്തത്’ പതിനാലാം വയസ്സിൽ ചെയ്ത് പോയത്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version