ജിദ്ദ – അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ വിപണിയിലെത്തിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 16.45 ശതമാനം കുറഞ്ഞ് 81.46 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ ബാരലിന് 18.34 ശതമാനം കുറഞ്ഞ് 110.25 ഡോളറിലുമെത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം എണ്ണവില കുത്തനെ വര്‍ധിച്ചതിനു ശേഷമാണ് ഇന്ന് വിലയിടിച്ചിലുണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



