ബഗ്ദാദ് – ഇറാഖിലുള്ള മുഴുവന്‍ അമേരിക്കന്‍ പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്ന് ബഗ്ദാദിലെ യു.എസ് എംബസി അഭ്യര്‍ഥിച്ചു. സുരക്ഷാ ജാഗ്രത… യു.എസ് പൗരന്മാര് ഉടന്‍ ഇറാഖ് വിടണം – ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റില്‍ എംബസി പറഞ്ഞു.
ഇറാഖില്‍ തുടരാന്‍ തീരുമാനിക്കുന്ന യു.എസ് പൗരന്മാര് ഇറാന് പിന്തുണയുള്ള സായുധ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഗണ്യമായ ഭീഷണി കണക്കിലെടുത്ത് അവരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങള്‍ ശക്തമായി ഉപദേശിക്കുന്നു എന്ന് എംബസി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



