Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
    • സംവാദത്തിന് തയ്യാർ; വി.ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി, സ്ഥലവും സമയവും അറിയിക്കാൻ പ്രതിപക്ഷ നേതാവ്
    • മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
    • കുവൈത്തില്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
    • ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/03/2026 Latest Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക– വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മക്കയിൽ കെഎംസിസിയും ഒഐസിസിയും സംയുക്തമായി യുഡിഎഫ് ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു. കുതായി ഏഷ്യൻ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. മക്ക ഒഐസിസി പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മക്കയിലെ യുഡിഎഫിന്റെ നിരവധി പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

    കേരളത്തിൽ ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കുഞ്ഞിമോൻ കാക്കിയ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം മൂലം സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, സ്വജനപക്ഷപാതവും ഏകാധിപത്യ ഭരണവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് ദൃശ്യമാണെന്നും യുഡിഎഫ് പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ കേരളത്തിൽ ഒരു സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസ്തഫ മലയിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മഞ്ഞക്കുളം, നാസർ കിൻസാര, മുബഷിർ അരീക്കോട്, ഹാരിസ് പെരുവള്ളൂർ, മനാഫ് ചടയമംഗലം, മുജീബ് കീഴിശ്ശേരി തുടങ്ങിയ നേതാക്കൾ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. സലിം കണ്ണനാകുഴി സ്വാഗതവും റൈഫ് കണ്ണൂർ നന്ദിയും രേഖപ്പെടുത്തിയതോടെ കൺവൻഷൻ സമാപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    mecca udf election convention
    Latest News
    കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
    30/03/2026
    സംവാദത്തിന് തയ്യാർ; വി.ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി, സ്ഥലവും സമയവും അറിയിക്കാൻ പ്രതിപക്ഷ നേതാവ്
    30/03/2026
    മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
    30/03/2026
    കുവൈത്തില്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
    30/03/2026
    ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടു
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version