ദുബായ്: ബഹിരാകാശത്ത്നിന്നും ദുബായിയുടെ രാത്രികാല സൗന്ദര്യം ക്യാമറയിൽ പകർത്തി അന്താരാഷ്ട്ര ബഹിരാകാശ സഞ്ചാരി ഡോണ്‍ പെറ്റിറ്റ്. ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്ററുകള്‍ അകലെ നിന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐ എസ് എസ്)ത്തിലുള്ള നാസ സഞ്ചാരി ഡോണ്‍ പെറ്റിറ്റd ദുബായിയുടെ മനോഹര ദൃശ്യം ക്യാമറയിലാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിയിലെ ബുർജ് ഖലീഫയും ചുറ്റുമുള്ള പ്രദേശങ്ങളും ചിത്രത്തിൽ കാണാം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം എക്സിൽ ചിത്രങ്ങൾ പങ്ക് വെച്ചത്.
നിലവിൽ ഐ.എസ്.എസിലെ ഫ്‌ളൈറ്റ് എഞ്ചിനീയറും എക്‌സ്‌പെഡിഷൻ 72 ക്രൂ അംഗവുമാണ് ഡോണ്‍ പെറ്റിറ്റ്. റോസ്കോസ്മോസ് ബഹിരാകാശ യാത്രികരായ അലക്സി ഓവ്ചിനിൻ, ഇവാൻ വാഗ്നർ എന്നിവരാണ് പെറ്റിറ്റിന് ഒപ്പമുള്ളത്. 2024 സെപ്റ്റംബറിൽ റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-26 ബഹിരാകാശ പേടകത്തിലാണ് അദേഹം ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതിന് ശേഷം ഐഎസ്എസില്‍ നിന്നുള്ള ആകര്‍ഷമായ വീഡിയോകളും ചിത്രങ്ങളും പെറ്റിറ്റ് എക്‌സില്‍ പങ്കുവെയ്ക്കുന്നുണ്ട്.