Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 27
    Breaking:
    • ഹുര്‍മുസില്‍ മൂന്നു ചരക്ക് കപ്പലുകള്‍ തടഞ്ഞ് ഇറാന്‍
    • തായ് ചരക്കു കപ്പലിനു നേരെ ഇറാന്‍ ആക്രമണം
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
    • യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴയും കാറ്റും, ജനജീവിതം തടസപ്പെട്ടു
    • ഹുര്‍മുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുന്നതായി യു.എന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തില്‍ രണ്ട് ഇസ്രായിലികള്‍ അറസ്റ്റില്‍

    ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനില്‍ മിന്നലാക്രമണത്തിന് ഇസ്രായില്‍ തയാറെടുക്കുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/02/2026 Latest Iran Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇറാൻ– ഇസ്രായിലിൽ ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് സ്വദേശികളെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ പോലീസും ആഭ്യന്തര സുരക്ഷാ വിഭാഗവും (ഷിന്‍ ബെറ്റ്) അറിയിച്ചു. പണത്തിനു പകരമായി ചാരപ്പണി ചെയ്ത ജറൂസലം സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. ഒമാനിൽ നടക്കാനിരിക്കുന്ന യു.എസ്-ഇറാൻ ചർച്ചകൾ പരാജയപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ മന്ത്രിസഭയുടെയും നെസറ്റ് ഉപസമിതിയുടെയും അടിയന്തര യോഗങ്ങൾ വിളിച്ചുചേർത്തു. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്കെതിരെ മുൻ യുദ്ധങ്ങളേക്കാൾ വിനാശകരമായ സൈനിക നടപടിക്ക് ഇസ്രായിൽ സജ്ജമാണെന്നും ഇക്കാര്യത്തിൽ അമേരിക്കയുമായി ഏകോപനമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും ഇസ്രായിലിനെ സംബന്ധിച്ചിടത്തോളം ചുവപ്പ് രേഖകളാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകളിൽ മിസൈൽ വിഷയം ഉൾപ്പെടുത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടെങ്കിലും, മിസൈൽ പദ്ധതി തങ്ങളുടെ ചുവപ്പ് രേഖയാണെന്ന് ഇറാനും തിരിച്ചടിച്ചു. മുൻപ് ജോ ബൈഡന്റെ കാലത്ത് ഇറാനെ ആക്രമിക്കാൻ നെതന്യാഹു നടത്തിയ ശ്രമങ്ങൾ നിരസിക്കപ്പെട്ടതായി മുൻ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി വെളിപ്പെടുത്തി. 2015-നേക്കാൾ കരുത്താർജ്ജിച്ച ഇറാൻ ഏതൊരു ആക്രമണത്തെയും പ്രാദേശിക യുദ്ധമായി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നത് ട്രംപ് ഭരണകൂടത്തെ നയതന്ത്ര ചർച്ചകളിലേക്ക് നയിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള ആവേശത്തിൽ ബാലിസ്റ്റിക് മിസൈൽ നിയന്ത്രണം, യുറേനിയം ശേഖരം നീക്കം ചെയ്യൽ തുടങ്ങിയ ഇസ്രായിലിന്റെ സുപ്രധാന സുരക്ഷാ ആശങ്കകൾ അമേരിക്ക അവഗണിക്കുമോ എന്ന ഭീതിയിലാണ് ഇസ്രായിൽ വൃത്തങ്ങൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel latest news
    Latest News
    ഹുര്‍മുസില്‍ മൂന്നു ചരക്ക് കപ്പലുകള്‍ തടഞ്ഞ് ഇറാന്‍
    27/03/2026
    തായ് ചരക്കു കപ്പലിനു നേരെ ഇറാന്‍ ആക്രമണം
    27/03/2026
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
    27/03/2026
    യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴയും കാറ്റും, ജനജീവിതം തടസപ്പെട്ടു
    27/03/2026
    ഹുര്‍മുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുന്നതായി യു.എന്‍
    27/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version