വാഷിംഗ്ടണ്‍ – ഇറാന് ആയുധങ്ങള്‍ നല്‍കുന്ന ഏതൊരു രാജ്യവും അമേരിക്കക്ക് വില്‍ക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഉടനടി 50 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഒഴിവാക്കലുകളോ ഇളവുകളോ ഉണ്ടാകില്ലെന്നും ട്രംപ് തന്റെ എക്‌സ് അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തു. ആണവ വിഷയത്തില്‍ അമേരിക്ക ഇറാനുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുറേനിയം സമ്പുഷ്ടീകരിക്കാന്‍ ഇറാനെ അനുവദിക്കില്ല. ബി-2 ബോംബര്‍ വിമാനങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയതിലൂടെ ഭൂഗര്‍ഭത്തില്‍ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്കയും ഇറാനും സഹകരിച്ച് പ്രവര്‍ത്തിക്കും. മണ്ണിലടിയിലായിപ്പോയ ആണവ അവശിഷ്ടങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണം നടന്ന ദിവസം മുതല്‍ ആര്‍ക്കും അവയിലെത്താന്‍ സാധിച്ചിട്ടില്ല. താരിഫുകള്‍ ലഘൂകരിക്കല്‍, ഉപരോധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങളും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അഭിസംബോധന ചെയ്യും. നിരവധി കാര്യങ്ങളില്‍ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. വരും ഘട്ടത്തില്‍ ഇറാനുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കയുടെ സമീപനം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



