ദമാം – ദമാമിലെയും അല്‍കോബാറിലെയും ചില പ്രധാന ട്രാഫിക് സിഗ്നലുകള്‍ എടുത്തുകളഞ്ഞത് തിരക്കുകള്‍ കുറക്കാനും വാഹനാപകടങ്ങള്‍ കുറക്കാനും സഹായിച്ചതായി ദമാം, അല്‍കോബാര്‍ നിവാസികള്‍ പറഞ്ഞു. ചിലയിടങ്ങളിലെ കടുത്ത തിരക്ക് കുറക്കാന്‍ സിഗ്നലുകള്‍ എടുത്തുകളഞ്ഞത് സഹായിച്ചതായി ദമാം നിവാസിയായ നവാഫ് അല്‍ഖാസിം പറഞ്ഞു.
സിഗ്നലുകള്‍ക്കു പകരം തിരിഞ്ഞുപോകാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിരവധി നേട്ടങ്ങളുണ്ടെന്നും നവാഫ് അല്‍ഖാസിം പറഞ്ഞു. ദമാമിലും അല്‍കോബാറിലും സിഗ്നലുകള്‍ എടുത്തുകളഞ്ഞത് ഏറ്റവും മികച്ച തീരുമാനമാണെന്നും സിഗ്നലുകളില്‍ കാത്തുകെട്ടിക്കിടക്കുന്ന സമയം കുറക്കാന്‍ റിയാദിലും മറ്റു പ്രധാന നഗരങ്ങളിലും സമാന ആശയം നടപ്പാക്കണമെന്നും താരിഖ് അല്‍ദോസരി പറഞ്ഞു. ദമാമിലും അല്‍കോബാറിലും തിരക്കുകള്‍ കുറക്കുന്നതില്‍ പുതിയ തീരുമാനം അനുകൂല ഫലം ചെലുത്തിയതായി റയാന്‍ അല്‍ശമ്മരി പറഞ്ഞു.