ന്യൂദൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കാനുള്ള സാധ്യത സുപ്രീം കോടതി പരിശോധിക്കും. ഇടക്കാല ജാമ്യാപേക്ഷ ചൊവ്വാഴ്ച (മെയ് 7) പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ഇടക്കാല ജാമ്യം പരിശോധിക്കുന്നതിനാൽ തയ്യാറെടുക്കാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനോടും (ഇഡി) കെജ്‌രിവാളിൻ്റെ അഭിഭാഷകരോടും കോടതി ആവശ്യപ്പെട്ടു.
കെജ്‌രിവാളിനെതിരെ തെളിവില്ലെന്നും അറസ്റ്റ് നിയമപരമല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ മനു അഭിഷേക് സ്വിംഗ്വി പറഞ്ഞു. ഇഡിയുടെ ഒമ്പത് സമൻസുകൾക്ക് കെജ്‌രിവാൾ മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു. ഹാജരാകാത്തത് അറസ്റ്റിന് അടിസ്ഥാനമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group