തിരൂർ- തിരൂർ വൈലത്തൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി ഒമ്പതുവയസുകാരൻ മരിച്ചതിന് വല്യുമ്മയുടെ മരണവും. അടുത്ത വീട്ടിലെ ഗേറ്റിൽ കുടുങ്ങി വൈലത്തൂർ ചെലവിൽ സ്വദേശി ചങ്ങണക്കാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ(9) ഇന്നലെയാണ് മരിച്ചത്.
സിനാന്റെ മരണവിവരം അറിഞ്ഞ് കോട്ടക്കൽ ആശുപത്രിയിലെത്തിയ വല്യുമ്മ കുന്നശ്ശേരി ആസിയ(55) ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ.
വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് സിനാൻ അപ്പുറത്തേക്ക് പോകുന്നതിടെ ഗേറ്റ് പെട്ടെന്ന് വന്നടഞ്ഞ് പരിക്കേൽക്കുകയായിരുന്നു. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group