Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 24
    Breaking:
    • ഹജ് തീർത്ഥാടകർക്ക് കരുതലായി ഒ.ഐ.സി.സി മക്കയുടെ രക്തദാന ക്യാമ്പ്; കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയുടെ ആദരം
    • മക്കയിൽ ഹാജിമാർക്ക് കൈത്താങ്ങായി മലയാളി നഴ്സസ് ഫോറം ഹജ് സെൽ രൂപീകരിച്ചു
    • റിയാദ് പാർക്കിൽ ബാലൻ ഷോക്കേറ്റ് മരിച്ച സംഭവം: ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു
    • മിഠായി തെരുവിലെ പാർസി ക്ഷേത്രത്തിൽ ഒന്നിച്ചുകൂടി വിവിധ മത സാമുദായിക നേതാക്കൾ
    • വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    തൃശ്ശൂർ പൂരം: ഒരുക്കങ്ങൾ വിലയിരുത്താൻ നാളെ യോഗം; പരിക്കേറ്റവർക്ക് മികച്ച ചികിത്സയെന്ന് മന്ത്രി വി.എൻ. വാസവൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/04/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശ്ശൂർ– തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. യോഗം വിളിച്ചുചേർക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുകയെന്നും സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സയാണ് ഉറപ്പാക്കുന്നത്. നിലവിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ വെന്റിലേറ്ററിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    അപകടസ്ഥലത്ത് നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നുണ്ട്. അപകടം നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ ആകെ എത്രപേരുണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തതയില്ല. ആകെ 14 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കും അവിടെ ഉണ്ടായിരുന്നവരുടെ കൃത്യമായ എണ്ണം പറയാൻ സാധിക്കുന്നില്ല. സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി വിദഗ്ധ സംഘം എത്തും. ഈ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ എത്രപേർ അപകടത്തിൽപ്പെട്ടു എന്നതിൽ സ്ഥിരീകരണമുണ്ടാകൂ എന്നും അതിനുശേഷമേ പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡുകൾ സർക്കാരിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതീവ സുരക്ഷിതമായി ചെയ്യേണ്ട കാര്യങ്ങളായതിനാൽ എല്ലാവരുമായി ആലോചിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പരിക്കേറ്റവർക്കോ മരിച്ചവരുടെ കുടുംബത്തിനോ നിലവിൽ ധനസഹായം പ്രഖ്യാപിക്കാത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ മാത്രമേ സാമ്പത്തിക സഹായം പ്രഖ്യാപിക്കാൻ കഴിയൂ എന്നും മന്ത്രി വി.എൻ. വാസവൻ വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    thrissur explosion v n vasavan
    Latest News
    ഹജ് തീർത്ഥാടകർക്ക് കരുതലായി ഒ.ഐ.സി.സി മക്കയുടെ രക്തദാന ക്യാമ്പ്; കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയുടെ ആദരം
    24/04/2026
    മക്കയിൽ ഹാജിമാർക്ക് കൈത്താങ്ങായി മലയാളി നഴ്സസ് ഫോറം ഹജ് സെൽ രൂപീകരിച്ചു
    24/04/2026
    റിയാദ് പാർക്കിൽ ബാലൻ ഷോക്കേറ്റ് മരിച്ച സംഭവം: ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു
    24/04/2026
    മിഠായി തെരുവിലെ പാർസി ക്ഷേത്രത്തിൽ ഒന്നിച്ചുകൂടി വിവിധ മത സാമുദായിക നേതാക്കൾ
    24/04/2026
    വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    24/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version