റിയാദ് – ഏഷ്യന്‍ വംശജനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നാലു അറബ് വംശജരെ പ്രത്യേക കോടതി ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികളില്‍ രണ്ടു പേര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവും ഒരു ലക്ഷം റിയാല്‍ വീതം പിഴയുമാണ് കോടതി വിധിച്ചത്.
മറ്റു രണ്ടു പേര്‍ക്ക് ഒരു വര്‍ഷം വീതം തടവാണ് ശിക്ഷ. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ സൗദിയില്‍ നിന്ന് നാടുകടത്താനും വിധിയുണ്ട്.
വ്യാപാര സ്ഥാപനത്തില്‍ വെച്ചാണ് ഏഷ്യന്‍ വംശജനെ പ്രതികള്‍ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രതികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.