കോട്ടയം – അന്നത്തെ യുഡിഎഫ് സർക്കാർ ആഗ്രഹിച്ച രീതിയിലാണ് സോളാർ സമരം അവസാനിപ്പിച്ചതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ എ .സമരം കൈവിട്ടതിനെ കുറിച്ച് സിപിഎം ആണ് പറയേണ്ടത് എന്നും തിരുവഞ്ചൂർ പറഞ്ഞു. തങ്ങൾക്ക് കിട്ടിയ സാധ്യത പൂർണമായി വിനിയോഗിച്ചു. സമരം കൈവിട്ടു പോയതിനെക്കുറിച്ച് സിപിഎം വിശദീകരിക്കണം. ടി പി കേസും സോളാർ സമരവും തമ്മിൽ ഒരു ബന്ധവുമില്ല
കെഎം മാണിയെ മുഖ്യമന്ത്രി ആക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് ഒരു അറിവും ഇല്ലെന്നും തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞു. യുഡിഎഫ് ഭരണ കാലത്ത് ഉമ്മൻചാണ്ടിയെ കുറിച്ച് മാത്രമാണ് തങ്ങൾ ചിന്തിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അറിയാം ആരൊക്കെ എവിടെയൊക്കെ ഉണ്ടാകും എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.ഇപ്പോൾ നടക്കുന്നത് ഊഹാപോഹമാണ്.