പാലക്കാട്– പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാം ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് അർദ്ധരാത്രി 12.30-ഓടെ പത്തനംതിട്ട പോലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായാണ് കസ്റ്റഡിയിൽ എടുത്തത്. ഇ മെയിൽ വഴി ലഭിച്ച മൂന്നാമത്തെ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
തന്ന പീഡിപ്പിക്കുകയും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. പത്തനംതിട്ടയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നേരത്തെ രാഹുലിനെതിരെ ഉയർന്ന ആദ്യ ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഹൈക്കോടതി തടയുകയും, രണ്ടാമത്തെ കേസിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അതീവ രഹസ്യമായി നീങ്ങിയ പോലീസ് പുതിയ പരാതിയിൽ നടപടി സ്വീകരിച്ചത്.



