മുംബൈ- മലപ്പുറം ജില്ലയിലെ താനൂരിൽനിന്ന് കാണാതായ പെൺകുട്ടികളെ മുംബൈയിൽ കണ്ടെത്തി. മുംബൈ ലോണോവാലയിൽനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇരുവരും മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ പോലീസ് ഒടുവിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. കേരള പോലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ – എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്.
അതേസമയം, വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിലേക്ക് കൊണ്ടുപോയാലും വീട്ടിൽ പോകില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു.
ഒന്നര ദിവസത്തെ ആശങ്ക അവസാനിപ്പിച്ചാണ് ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികൾ നിലവിൽ പൂനെ പോലീസിന്റെ സംരക്ഷണയിലാണ്. ഇന്ന് വൈകിട്ടാണ് കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. മുംബൈയിലെ സലൂണിൽ കുട്ടികൾ എത്തിയ ദൃശ്യം വൈകിട്ട് പുറത്തുവന്നിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളിലേക്ക് പോലീസ് എത്തിയത്.