റിയാദ്: പ്രവാസികള്‍ നിരന്തരമായി ഉന്നയിക്കുന്ന വിമാന കമ്പനികളുടെ അവഗണന തനിക്കും അനുഭവിച്ചറിയാന്‍ കഴിഞ്ഞതായി ടി സിദ്ദീഖ് എംഎല്‍എ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ റിയാദ് ഒഐസിസിയുടെ 14ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക കോമ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ദുരനുഭവം വിവരിച്ചത്.
കഴിഞ്ഞ 30ന് പരിപാടിയില്‍ സംബന്ധിക്കാനായി കോഴിക്കോട്ട് നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്നപ്പോഴാണ് ദുരിതം അഭിമുഖീകരിക്കേണ്ടിവന്നത്. രാത്രി എട്ടു മണിക്കുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടുന്നതിന് മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ് വിമാനം ഇന്ന് പുറപ്പെടാന്‍ സാധിക്കുകയില്ലെന്നും നാളെ രാവിലെയാണ് പുറപ്പെടുക എന്നുമുള്ള സന്ദേശം ലഭിക്കുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളടക്കം 146 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്ക് ഒരു പുതുമയല്ല എന്നത് എനിക്കറിയാം.
ആഘോഷവേളകളില്‍ വിമാന കമ്പനികള്‍ അമിത ചാര്‍ജുകള്‍ ഈടാക്കി കൊള്ളലാഭം കൊയ്യുന്ന സംഭവങ്ങള്‍ക്കെതിരെ പ്രവാസികളുടെ പ്രതിഷേധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് ഇതിനൊരു മാറ്റവും ഉണ്ടാകുന്നില്ല എന്നതാണ് നാം കണ്ടുവരുന്നത്. ഇത് പ്രധാനമായും ജിസിസി മേഖലകളിലെ പ്രവാസികളെയാണ് ബാധിക്കുന്നത്. ഈ വിഷയം അടിയന്തര ചര്‍ച്ചയായി പറ്റുന്ന വേദികളിലും ബന്ധപ്പെട്ട അധികാരികളുടെ അടുത്തും ഉന്നയിക്കുന്നതോടൊപ്പം പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് തലേദിവസം അവസാനിപ്പിച്ചതാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും ഫോട്ടോ ഷൂട്ടുമല്ലാതെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വേറൊന്നും ഉണ്ടായിട്ടില്ല. വയനാടിനെ അവഹേളിക്കാനാണ് കേന്ദ്ര മന്ത്രിമാര്‍ ശ്രമിച്ചത്. ഇനിയും 32 ഓളം മനുഷ്യരെ കണ്ടെത്താനുണ്ട്. അവര്‍ മരിച്ചതായി പ്രഖ്യാപിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ കേന്ദ്രത്തിന്റെ അവഗണനയ്ക്ക് പുറമെ സംസ്ഥാന ഭരണകൂടവും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ അമാന്തം കാണിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഈ അവസരത്തിലാണ് റിയാദ് ഒഐസിസി പ്രവര്‍ത്തകര്‍ ബിരിയാണി ചലഞ്ച് വഴി ഫണ്ട് ശേഖരിച്ച് രണ്ട് വീടുകളുടെ നിര്‍മ്മാണത്തിനായി കെപിസിസിക്ക് കൈമാറിയത്.

ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെഎംസിസി റിയാദ് പ്രസിഡന്റ് സിപി മുസ്തഫ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഒഐസിസി ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷാജി സോന, ഒഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ഒഐസിസി സീനിയര്‍ വൈസ് പ്രസിഡന്റ് സലീം കളക്കര, പ്രിയദര്‍ശിനി സൗദി കോര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍, ഒഐസിസി റിയാദ് വനിത വേദി അധ്യക്ഷ മൃദുല വിനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖവും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും ആക്റ്റിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, ശുക്കൂര്‍ ആലുവ, ജനറല്‍ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംകോട്, സക്കീര്‍ ദാനത്ത്,സുരേഷ് ശങ്കര്‍, സെക്രട്ടറിമാരായ ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, ജോണ്‍സണ്‍ മാര്‍ക്കോസ്, റഫീഖ് വെമ്പായം, രാജു പാപ്പുള്ളി, അബ്ദുസ്സലാം ഇടുക്കി, ഹക്കീം പട്ടാമ്പി, ഓഡിറ്റര്‍ നാദിര്‍ഷാ റഹിമാന്‍, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍ ബഷീര്‍ കോട്ടക്കല്‍, നിര്‍വ്വാഹക സമിതി അംഗം ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായി.
ചടങ്ങില്‍ മുഖ്യാതിഥി ടി സിദ്ദീഖ് എംഎല്‍എ യെ ഗ്ലോബല്‍ അംഗങ്ങളായ റസാഖ് പൂക്കോട്ടുപാടം, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍, അസ്‌ക്കര്‍ കണ്ണൂര്‍, നൗഷാദ് കറ്റാനം, ഷാജി കുന്നിക്കോട്, ശിഹാബ് കൊട്ടുകാട്, അബ്ദുല്ലത്തീഫ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. എല്‍ കെ അജിത്ത്, റഹിമാന്‍ മുനമ്പത്ത്, മാള മുഹിയിദ്ദീന്‍, സലീം അര്‍ത്തിയില്‍, ഷഫീഖ് കിനാലൂര്‍ വിവിധ ജില്ല പ്രസിഡന്റുമാരായ വിന്‍സന്റ് ജോര്‍ജ്ജ്, ബാബു കുട്ടി, ഷബീര്‍ വരിക്കപള്ളി, ഷാജി മഠത്തില്‍, ബഷീര്‍ കോട്ടയം, മാത്യൂസ് എറണാകുളം, നാസര്‍ വലപ്പാട്, ശിഹാബ് കരിമ്പാറ, ഉണ്ണികൃഷ്ണന്‍ വാഴയൂര്‍, ഒമര്‍ ഷരീഫ്, നാസര്‍ ഹനീഫ, സന്തോഷ് കണ്ണൂര്‍ എന്നിവര്‍ ആദരിച്ചു.
തുടര്‍ന്ന് സിനിമാ പിന്നണി ഗായകന്‍ പ്രദീപ് ബാബുവിന്റെ നേതൃത്വത്തില്‍ റിയാദിലെ ഗായകരായ ജലീല്‍ കൊച്ചിന്‍, അല്‍ത്താഫ് കാലിക്കറ്റ്, പവിത്രന്‍ കണ്ണൂര്‍, ഷിജു കോട്ടങ്ങല്‍, അക്ഷയ് സുധീര്‍, നിഷ ബിനീഷ്, അജ്ജു ആനന്ദ്, ഫിദ ഫാത്തിമ, അഞ്ജലി സുധീര്‍, അനാമിക സുരേഷ് എന്നിവരുടെ ഗാന വിരുന്നും ഷാഹിന ടീച്ചറുടെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പന, വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച വന്ദേമാതരം, ഫോക്ക് ഡാന്‍സ്, ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സെമി കഌസിക്കല്‍ നൃത്തം എന്നിവയും ചടങ്ങിന് നവ്യാനുഭൂതിയേകി.
സിദ്ദീഖ് കല്ലുപറമ്പന്‍, നാസര്‍ ലെയ്‌സ്, നാസര്‍ മാവൂര്‍, മുസ്തഫ വിഎം, സഫീര്‍ ബുര്‍ഹാന്‍, ഡൊമിനിക് സേവിയോ, സലീം വാഴക്കാട്, മുഹമ്മദ്ഖാന്‍, സന്തോഷ് വിളയില്‍, ജംഷിദ് തുവ്വൂര്‍, ഹാഷിം പാപ്പിനിശ്ശേരി തുടങ്ങിയവര്‍ വിവിധ പരിപാടി അവതരിപ്പിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അന്‍സാര്‍ തിരുവനന്തപുരം,അജീഷ് എറണാംകുളം, ജെയിന്‍ ജോഷുവ, ജംഷീദ് കോഴിക്കോട്,മൊയ്ദു മണ്ണാര്‍ക്കാട്, ജംഷീദ് തുവ്വൂര്‍,പ്രെഡിന്‍ അലക്‌സ്, ഷൈജു പായിപ്ര,സോണി പാറക്കല്‍,നൗഷാദ് പാലമലയില്‍, സത്താര്‍ കാവില്‍,സൈഫുന്നീസ സിദ്ദീഖ്, സ്മിത മുഹിയുദ്ധീന്‍, ശരണ്യ, സിംന നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ജാന്‍സി പ്രെഡിന്‍ അവതാരകിയായി.