തിരുവനന്തപുരം- ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം നടത്തിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവിന് അർഹതയില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമായി പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായാണ് ശിക്ഷായിളവ് നൽകാനുള്ള പ്രതികളുടെ പട്ടികയിൽ ഇവരുടെ പേരും ഉൾപ്പെടുത്തിയത്. സംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. വിഷയം നിയമസഭയിൽ സബ്മിഷനിലൂടെ ചർച്ചയാക്കാൻ പ്രതിപക്ഷം നീക്കം നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് മുഖ്യമന്ത്രി ഉത്തരവിട്ടത്.ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നീ പ്രതികളെ വിട്ടയക്കാനാണ് നീക്കം നടത്തിയത്.