ന്യൂഡൽഹി– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നതായി ഇന്ത്യ ടുഡേ നടത്തിയ സർവേ ഫലം. മോദി സർക്കാരിന്റെ പ്രകടനത്തിലും
ജനങ്ങൾ അതൃപ്തി പ്രകടിപ്പിച്ചതായി സർവേ ഫലം സൂചിപ്പിക്കുന്നു. ഓഗസ്റ്റിൽ ഇന്ത്യ ടുഡേ നടത്തിയ ‘സി വോട്ടര്‍ മൂഡ് ഓഫ് ദ് നേഷന്‍’ എന്ന സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ 62 ശതമാനം പേരായിരുന്നു മോദിയുടെ പ്രകടനത്തെ മികച്ചതെന്ന് വിശേഷിപ്പിച്ചത്. എന്നാൽ 6 മാസങ്ങൾക്കു ശേഷം നടത്തിയ സർവേയിൽ ഇത് 58 ശതമാനമായി കുറഞ്ഞു. ആറു മാസത്തിനിടെ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായതായി സർവേ ഫലം വ്യക്തമാക്കുന്നു. 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 62.1 ശതമാനം ആളുകളായിരുന്നു ഫെബ്രുവരിയിൽ എന്‍ഡിഎയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ ഓഗസ്റ്റിലെ സർവേയിൽ ഇത് കുത്തനെ ഇടിഞ്ഞു. സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ചത് 2.7 ശതമാനം പേരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group