ചെന്നൈ- ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ കുതിപ്പ് അവസാനിപ്പിച്ചു. രണ്ടാം ക്വാളിഫയർ മാച്ചിൽ സൺറൈസേഴ്സിനോട് 36 റൺസിനാണ് രാജസ്ഥാൻ തോറ്റത്. ഹൈദരാബാദിനെ 175 റൺസിന് പിടിച്ചുകെട്ടിയെങ്കിലും രാജസ്ഥാന് വിജയിക്കാനായില്ല. രാജസ്ഥാന്റെ ബാറ്റിംഗ് നിര ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
35 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത ധ്രുവ് ജുറെലും 21 പന്തില്‍ 42 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്സ്വാളും മാത്രമാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്. ടോം കോഹ്ലര് (10), സഞ്ജു സാംസണ് (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍.
ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് കാൾസൻ 34 പന്തിൽ 50 റൺസ് അടിച്ചെടുത്തു. രാഹുൽ ത്രിപാഠി 15 പന്തിൽ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 28 പന്തിൽ 34 റൺസ് നേടി. ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് മാത്രമാണ് രാജസ്ഥാന് നേടാനായത്.
നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശഹബാസ് അഹമ്മദാണ് രാജസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ചത്. അഭിഷേക് ശര്‍മ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.