Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • ലോക ബാഡ്മിന്റൺ ഹബ്ബാവാനൊരുങ്ങി യു.എ.ഇ; 2025-ൽ നടക്കാനിരിക്കുന്ന പ്രധാന ടൂർണമെന്റുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം
    • 23-വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ
    • സുപ്രീംകോടതിക്കു മുന്നിൽ ഏറ്റുമുട്ടി നായ സ്നേഹികളും അഭിഭാഷകരും- VIDEO
    • ബാബർ അസമിനെ മറികടന്ന് രോഹിത് ശർമ; ഐസിസി ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനം
    • വയനാട്ടില്‍ 20,438 വ്യാജ വോട്ടര്‍മാർ; രാഹുലിന്റെയും പ്രിയങ്കയുടെയും വിജയത്തിൽ ആരോപണവുമായി ബിജെപി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    വഴിക്കടവിലെ പത്താംക്ലാസ്സുകാരന്റെ ഷോക്കേറ്റ മരണം; പന്നിക്കെണിക്കായി അനീഷും കുഞ്ഞിമുഹമ്മദും തോട്ടി ഉപയോഗിച്ച് മോഷ്ടിച്ച വൈദ്യുത വയറില്‍ നിന്നും

    പ്രതികള്‍ അറസ്റ്റില്‍. പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരെന്ന് നാട്ടുകാര്‍. സ്വകാര്യവ്യക്തികളുടെ നിയമലംഘനത്തിന് തങ്ങളെ പഴി പറയുന്നത് തികച്ചും വസ്തുതാ വിരുദ്ധവും അപലപനീയവുമെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ വീഡിയോ സഹിതമുള്ള വിശദീകരണത്തില്‍ കെഎസ്ഇബി.
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി08/06/2025 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. മരണമടഞ്ഞ അനന്തു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– നിലമ്പൂര്‍, വഴിക്കടവിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു (15) വിന്റെ ദാരുണമായ മരണത്തിനും മൂന്നു കുട്ടികള്‍ക്ക് ഷോക്കേല്‍ക്കാനും കാരണമായ അപകടത്തെക്കുറിച്ച് കേരളാ ഇലക്ട്രിറ്റിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) വിശദീകരണവുമായി രംഗത്ത്. തങ്ങള്‍ക്കെതിരെ കുറ്റം ചാര്‍ത്തുന്നത് നീതിയല്ലെന്ന് വീഡിയോസഹിതം ഫെയ്‌സ്ബുക്കിലാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. പത്താംക്ലാസ്സുകാരന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമായിരുന്നു പ്രതിഷേധ സമരവുമായി രംഗത്തെത്തിയ മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആരോപണവും ആവശ്യവും.

    അതിനിടെ പന്നിക്കെണി സ്ഥാപിച്ച വെള്ളക്കട്ട സ്വദേശി വിനീഷ്, കുഞ്ഞിമുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരായ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ”സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂര്‍ വഴിക്കടവില്‍ 3 കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരു മരണമടയുകയും ചെയ്ത ദാരുണ അപകടമുണ്ടായത്.കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും മിന്‍പിടിക്കുന്ന കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്. കാര്‍ഷിക വിള സംരക്ഷണത്തിനായി ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ അപേക്ഷ നല്‍കി അനുമതിയോടെയുള്ള വൈ്ദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ..” കെഎസ്ഇബി വിശദീകരണത്തില്‍ പറയുന്നു.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    എങ്ങിനെയൊക്കെയാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന നിര്‍ദ്ദേശവും കെഎസ്ഇബി മുന്നോട്ടുവെക്കുന്നു. ”ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഐഎസ് 302276 (199) സെക്ഷന്‍ 76 പാര്‍ട്ട് 2 പ്രകാരം ഇംപള്‍സ് ജനറേറ്റര്‍ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഫെന്‍സ് എനെര്‍ജൈസേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ. വൈദ്യുത വേലികള്‍ക്കു വേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003-ലെ ഇലക്ടിസിറ്റി നിയമം, ഭാഗം-14 വകുപ്പ് 135 (1) ഇ പ്രകാരം നിയമവിരുദ്ധവും 3 വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. സ്വകാര്യവ്യക്തി, വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് തികച്ചും വസ്തുതാ വിരുദ്ധവും അപലപനീയവുമാണ്.” പോസ്റ്റില്‍ വിശദീകരിക്കുന്നു.
    അതേസമയം വിനീഷാണ് ഈ കേസിലെ മുഖ്യപ്രതിയെന്നും വിനീഷും കുഞ്ഞിമുഹമ്മദും നാട്ടിലെ സ്ഥിരം കുറ്റവാളികളാണെന്നും നേരത്തേയും വിനീഷ് സമാനമായ രീതിയില്‍ പന്നിയെ പിടികൂടിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പന്നികളെ ഇത്തരത്തില്‍ പിടികൂടി വില്‍പ്പന നടത്തുന്നയാളാണ് വിനീഷ്. എട്ടുമാസം മുമ്പ് ഒരു തെങ്ങുകയറ്റത്തൊഴിലാളി പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. ലഹരിക്ക് അടിമകളായ ഇവര്‍ ഏതുരീതിയില്‍ പ്രതികരിക്കുമെന്ന ഭയത്തില്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോലും നാട്ടുകാര്‍ തയ്യാറായിരുന്നില്ലെന്നും പറയപ്പെടുന്നു. പക്ഷെ പത്താംക്ലാസ്സുകാരന്റെ മരണംകൂടി സംഭവിച്ചതോടെ നാട്ടുകാര്‍ കാര്യങ്ങള്‍ പൊലീസുമായി പങ്കുവെക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    electric shock kseb student death
    Latest News
    ലോക ബാഡ്മിന്റൺ ഹബ്ബാവാനൊരുങ്ങി യു.എ.ഇ; 2025-ൽ നടക്കാനിരിക്കുന്ന പ്രധാന ടൂർണമെന്റുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം
    13/08/2025
    23-വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ
    13/08/2025
    സുപ്രീംകോടതിക്കു മുന്നിൽ ഏറ്റുമുട്ടി നായ സ്നേഹികളും അഭിഭാഷകരും- VIDEO
    13/08/2025
    ബാബർ അസമിനെ മറികടന്ന് രോഹിത് ശർമ; ഐസിസി ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനം
    13/08/2025
    വയനാട്ടില്‍ 20,438 വ്യാജ വോട്ടര്‍മാർ; രാഹുലിന്റെയും പ്രിയങ്കയുടെയും വിജയത്തിൽ ആരോപണവുമായി ബിജെപി
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.