Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 25
    Breaking:
    • വീണ്ടും കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്; വലഞ്ഞ് പ്രവാസികൾ
    • യു.എ.ഇയിൽ പത്തു ലക്ഷം വിദ്യാർത്ഥികൾ സ്കൂളിലേക്ക്; ശുഭാപ്തി വിശ്വാസത്തോടെയുള്ള തുടക്കമാവട്ടെയെന്ന് ശൈഖ് മുഹമ്മദ്
    • ആദ്യ ഭാര്യയെ തിരിച്ചുവിളിച്ചു; റൊട്ടിയിൽ വിഷം ചേർത്ത് ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി, രണ്ടാനമ്മ അറസ്റ്റിൽ
    • ഒമാനിൽ ചെമ്മീൻ ‘ചാകര’ വരുന്നു; സെപ്റ്റംബർ മുതൽ മൂന്ന് മാസത്തേക്ക്
    • ഹരിയാനയിലെ രാസലഹരി കേന്ദ്രത്തിലെത്തി കേരള പൊലീസ്; മൂന്ന് നൈജീരിയന്‍ സ്വദേശികൾ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    നാഗരികതകളുടെ കഥകള്‍ പറയുന്ന സൗദിയിലെ ഇക്മ പർവ്വതനിരകൾ

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്14/11/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീനക്കു സമീപം അല്‍ഉലയിലെ പ്രധാന പൈതൃക, വിനോദസഞ്ചാര കേന്ദ്രമായ ഇക്മ പര്‍വത നിരകൾ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടിയ ചരിത്ര വിസ്മയമാണ്. നാഗരികതകളുടെ കഥകള്‍ പറയുന്ന ശിലാലിഖിതങ്ങളാല്‍ സമ്പന്നമാണ് ഈ പർവ്വതങ്ങൾ.

    അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ഓപ്പണ്‍ ലൈബ്രറിയും അല്‍ഉലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര കേന്ദ്രങ്ങളില്‍ ഒന്നുമാണ് എന്നത് ജബല്‍ ഇക്മയുടെ പൈതൃക പദവിക്ക് മാറ്റുകൂട്ടുന്നു. വിവിധ കാലഘട്ടങ്ങളിലും നാഗരികതകളിലുമായി ആയിരക്കണക്കിന് വര്‍ഷങ്ങളായി ആലേഖനം ചെയ്യപ്പെട്ട നൂറു കണക്കിന് പുരാവസ്തു ലിഖിതങ്ങളും ശിലാലിഖിതങ്ങളും ജബല്‍ ഇക്മയിലുണ്ട്. ഇവിടെയുള്ള മൂന്നൂറിലേറെ വരുന്ന ശിലാലിഖിതങ്ങളില്‍ ഭൂരിഭാഗവും ബി.സി ഒന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിയിലേതാണ്. അല്‍ഉലയില്‍ കഴിഞ്ഞുപോയ ഏതാനും നാഗരികതകളിലെ നിരവധി വാക്കുകളെയും മതപരമായ ആചാരങ്ങളെയും പദപ്രയോഗങ്ങളെയും മനുഷ്യ പ്രവര്‍ത്തനങ്ങളെയും സൂചിപ്പിക്കുന്ന നിരവധി ചിഹ്നങ്ങളും ലിഖിതങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിനോദസഞ്ചാര പ്രാധാന്യത്തിനു പുറമെ, ജബല്‍ ഇക്മയിലെ ശിലാലിഖിതങ്ങള്‍ക്ക് വൈജ്ഞാനികവും ഗവേഷണപരവുമായ പ്രാധാന്യവുമുണ്ട്. ദാദാനൈറ്റ്, ലിഹ്യാനൈറ്റ് നാഗരികതകള്‍ മുതലുള്ള യുഗാന്തരങ്ങളില്‍ സംസ്‌കാരിക വിനിമയത്തിനുള്ള കേന്ദ്രമെന്ന നിലയില്‍ അല്‍ഉലയുടെ ചരിത്രപരമായ പദവി ഇവ ഉയര്‍ത്തിക്കാട്ടുന്നു. ഭാഷകളുടെയും സംസാര ശൈലികളുടെയും വികാസത്തെ ഇവ വെളിപ്പെടുത്തുകയും പുരാതന കാലം മുതലുള്ള സാഹിത്യ സമ്പ്രദായങ്ങള്‍ക്ക് സാക്ഷിയായി നിലകൊള്ളുകയും ചെയ്യുന്നു.

    പുരാതന അറബ് നാഗരികതകളെയും രാജ്യങ്ങളെയും കുറിച്ച് സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ സമഗ്രത ഈ ലിഖിതങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഗവേഷകരെയും സന്ദര്‍ശകരെയും ലക്ഷ്യമിടുന്ന സാംസ്‌കാരിക അനുഭവത്തിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ഓപ്പണ്‍ മ്യൂസിയമായി അല്‍ഉലയെ മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജബല്‍ ഇക്മ സംരക്ഷിക്കാനും, സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള നാഗരികതകളുടെ ചരിത്രത്തിന്റെ വിശ്വസനീയമായ റഫറന്‍സ് എന്നോണം ഇവിടുത്തെ ഡോക്യുമെന്ററി പൈതൃകം ഉയര്‍ത്തിക്കാട്ടാനും അല്‍ഉല റോയല്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു.

    ഭൂമിശാസ്ത്രപരമായ വൈവിധ്യവും അതിശയകരമായ പാറക്കൂട്ടങ്ങളും കൊണ്ട് സവിശേഷമായ നിരവധി വിനോദസഞ്ചാര ഓപ്ഷനുകള്‍ സന്ദര്‍ശകര്‍ക്ക് അല്‍ഉല വാഗ്ദാനം ചെയ്യുന്നു. നൂറുകണക്കിന് പുരാവസ്തു ലിഖിതങ്ങളും ശിലാശില്‍പങ്ങളും അടങ്ങിയിരിക്കുന്നു എന്നതിനു പുറമെ, മരുഭൂയാത്രകള്‍, ക്യാമ്പിംഗ്, തെളിഞ്ഞ ആകാശത്ത് നക്ഷത്ര നിരീക്ഷണം, നാച്വറല്‍ റിസര്‍വ് സന്ദര്‍ശനം, മലകയറ്റം എന്നിവ സന്ദര്‍ശകര്‍ക്ക് പരീക്ഷിക്കാം. ഇതോടൊപ്പം ചരിത്രപരവും പുരാവസ്തു പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും നബാറ്റിയന്‍ ശവകുടീരങ്ങള്‍, വിവിധ ശിലാലിഖിതങ്ങള്‍, പുരാവസ്തു ഉത്ഖനന സ്ഥലങ്ങള്‍ എന്നിവയെ കുറിച്ച് അടുത്തറിയാനും കഴിയും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുത്തിയിട്ടുള്ള ഹെഗ്ര (മദായിന്‍ സ്വാലിഹ്) പ്രദേശമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jabal Hiqma
    Latest News
    വീണ്ടും കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്; വലഞ്ഞ് പ്രവാസികൾ
    25/08/2025
    യു.എ.ഇയിൽ പത്തു ലക്ഷം വിദ്യാർത്ഥികൾ സ്കൂളിലേക്ക്; ശുഭാപ്തി വിശ്വാസത്തോടെയുള്ള തുടക്കമാവട്ടെയെന്ന് ശൈഖ് മുഹമ്മദ്
    25/08/2025
    ആദ്യ ഭാര്യയെ തിരിച്ചുവിളിച്ചു; റൊട്ടിയിൽ വിഷം ചേർത്ത് ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി, രണ്ടാനമ്മ അറസ്റ്റിൽ
    25/08/2025
    ഒമാനിൽ ചെമ്മീൻ ‘ചാകര’ വരുന്നു; സെപ്റ്റംബർ മുതൽ മൂന്ന് മാസത്തേക്ക്
    25/08/2025
    ഹരിയാനയിലെ രാസലഹരി കേന്ദ്രത്തിലെത്തി കേരള പൊലീസ്; മൂന്ന് നൈജീരിയന്‍ സ്വദേശികൾ പിടിയിൽ
    25/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.