പാരീസ്- ലോക ഒളിംപിക്സിലെ ത്രസിപ്പിക്കുന്ന ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിനിന് കിരീടം. ആതിഥേയരെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സ്പാനിഷ് പട തകർത്തത്. അധികസമയത്തേക്ക് നീണ്ട മത്സരം ആദ്യാവസാനം ഉദ്വേഗം നിറഞ്ഞതായിരുന്നു. 1992 ന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഒളിംപിക്സ് ഫുട്ബോൾ കിരീടം നേടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group