കോഴിക്കോട്– മുൻ റിയാദ് പ്രവാസിയും കോഴിക്കോട്ടെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സി.പി.എം. അബ്ദുറഹ്മാൻ ബിൻ അഹമ്മദ് (73)നിര്യാതനായി. വട്ടക്കിണർ വൈ.എം.ആർ.സി. റോഡിൽ ‘റഹജ മഹൽ’ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഗ്രീൻ സ്ക്വയർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയാണ്. നഗരത്തിലെ ഒട്ടേറെ സാമൂഹ്യ-സാംസ്ക്കാരിക സംഘടനകളിൽ അംഗത്വമുണ്ട്.
ഉമാ ജ്വല്ലറിയുടെ മുൻ മാനേജറായും പ്രവർത്തിച്ചു.
ഭാര്യ: വാടിയിൽ പി. കെ. ജമീല.
മക്കൾ: പി.കെ. ജസീല (ടീച്ചർ, എം.എം. ഹൈസ്കൂൾ പരപ്പിൽ), ജിയാദ് (ഖത്തർ).
മരുമക്കൾ: എം. ഷറഫുദ്ദീൻ, ഹിബ ജലീൽ.
സഹോദരങ്ങൾ: സി.പി.എം. സൈഫുദ്ദീൻ, നിസാർ അഹമ്മദ്, സി.പി.എം. സഈദ് അഹമ്മദ് (സെക്രട്ടറി, സിയസ്കോ), സുഹറ, പരേതനായ സി. പി.എം. ബഷീർ. ഇന്ന് (തിങ്കൾ) വൈകീട്ട് 5:00 ന് കണ്ണംപറമ്പ് പള്ളിയിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



