ജിദ്ദ – സര്‍പ്പങ്ങളും തേളുകളും വലിയ തോതില്‍ പുറത്തിറങ്ങുന്ന ദിവസങ്ങളാണ് ഇതെന്നും എല്ലാവരും നന്നായി ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധനും കാലാവസ്ഥാ പ്രതിഭാസ നാമകരണ സമിതി സ്ഥാപകാംഗവുമായ അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു.
പ്ലീയാഡിലെ രണ്ടാമത്തെ നക്ഷത്രമായ അല്‍ബുതൈന്‍ (ഡെല്‍റ്റ അരീറ്റിസ്) ഉദിക്കുന്ന ദിവസമാണിന്ന്. അല്‍ബുതൈന്‍ രാശി 13 ദിവസം നീണ്ടുനില്‍ക്കും. ഇത് വസന്തകാലത്തിന്റെ അവസാനമാണ്. ഈ ദിവസങ്ങളില്‍ പകലിന് ദൈര്‍ഘ്യം കൂടുകയും താപനില ഉയരുകയും ചെയ്യും. കരിമ്പ് നടുകയും തണ്ണിമത്തന്റെ ആദ്യ ഫലങ്ങള്‍ വിളവെടുക്കുകയും ചെയ്യുന്ന കാലമാണിത്.
ഈ ദിവസങ്ങളില്‍ സൗദിയിലെ ഭൂരിഭാഗം നഗരങ്ങളിലും ഉയര്‍ന്ന താപനില 34 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയും കുറഞ്ഞ താപനില 17 ഡിഗ്രി മുതല്‍ 33 ഡിഗ്രി വരെയുമാകുമെന്നും അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു.