ബെംഗളൂരു– ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തി. മൂന്നാം ദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സ്പോട്ട് ആറിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കണ്ടെടുത്ത അസ്ഥികൂടം മനുഷ്യന്റേതാണോ എന്ന് വ്യക്തമല്ല. സ്ഥലത്ത് കൂടുതൽ പരിശോധന തുടരുകയാണ്.
ഇന്നലെ 5 പോയിന്റുകളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ് നാല് പോയന്‍റുകൾ ഉള്ളത്. നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ് മറ്റൊരു പോയിന്റ്. കന്യാടിയിലെ ഒരു സ്വകാര്യഭൂമിയിലും രണ്ട് പോയന്‍റുകളുണ്ടെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞെങ്കിലും അവിടെ പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group