സിംഗപ്പൂർ/ബാങ്കോക്ക്: ഹീത്രുവിൽനിന്ന് സിംഗപ്പൂരിലേക്ക് തികച്ചും സാധാരണ രീതിയിൽ പറന്നുകൊണ്ടിരിക്കുകയായിരുന്നു സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം. വിമാനത്തിന് വരാനിരിക്കുന്ന അപകടത്തെ പറ്റി ഒരു സൂചനയും അധികൃതർ നൽകിയിരുന്നില്ല. എന്നാൽ സ്ഥിതിഗതികൾ മാറിമറിഞ്ഞത്. ആകാശയാത്രയിലെ ഭീതിപ്പെടുത്തുന്ന സംഭവം വിവരിക്കുകയാണ് യാത്രക്കാരിൽ ഒരാളായ മലേഷ്യൻ വിദ്യാർത്ഥി ദസഫ്രാൻ അസ്മിർ.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് ഏകദേശം മൂന്ന് മണിക്കൂർ ബാക്കിയുള്ളപ്പോൾ, വിമാനം മുകളിലേക്ക് ചരിഞ്ഞ് കുലുങ്ങാൻ തുടങ്ങി. ഞാൻ ഉടനെ സീറ്റ് ബെൽറ്റ് ധരിച്ചു. മറ്റു യാത്രക്കാരിൽ പലരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.
പെട്ടെന്നാണ് വിമാനം വലിയ താഴ്ച്ചയിലേക്ക് മറിയുന്ന പോലെ തോന്നിയത്. സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്ന എല്ലാവരും മുകളിലേക്ക് തെറിച്ച് തല ബാഗേജ് ക്യാബിനുകളിൽ ഇടിച്ചു. ചിലരുടെ പല്ല് തെറിച്ചു. ലൈറ്റുകളും മാസ്കുകളും തകർന്നു. ആളുകൾ നിലത്തുവീണു, എൻ്റെ ഫോൺ എൻ്റെ കൈയിൽ നിന്ന് പറന്നുപോയി. ആളുകളുടെ ഷൂസുകൾ ഊരിത്തെറിച്ചു.
“ടോയ്ലറ്റിനകത്ത് ഉള്ളവർക്കും ജീവനക്കാർക്കുമാണ് കൂടുതൽ പരിക്കേറ്റത്. നിലത്തുവീണ ആളുകൾക്ക് എഴുന്നേൽക്കാനായില്ല. നട്ടെല്ലിനും തലയ്ക്കും ധാരാളം പരിക്കുകൾ ഉണ്ടായിരുന്നു-ലണ്ടനിലെ ഹീത്രു വിമാനതാവളത്തിൽനിന്ന് സിംഗപ്പൂരിലേക്ക് പറക്കുന്നതിനിടെ ആകാശച്ചുഴിയിൽ വീണ വിമാനത്തിൽ മൂന്നു ഇന്ത്യക്കാരും. അമേരിക്കൻ പൗരൻ മരിക്കാനും മുപ്പതോളം പേർക്ക് പരിക്കേൽക്കാനും ഇടയാക്കി അപകടത്തിൽ മൂന്നു പേരാണ് ഇന്ത്യക്കാരായി ഉള്ളത് എന്ന് സിംഗപ്പൂർ എയർലൈൻസ് അധികൃതർ അറിയിച്ചു. ഹീത്രുവിൽനിന്ന് സിംഗപ്പൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് (എസ്ഐഎ) വിമാനം എസ്‌ക്യു 321, പുറപ്പെട്ട് ഏകദേശം 10 മണിക്കൂറിന് ശേഷമാണ് അപകടത്തിൽപ്പെട്ടത്. 37,000 അടി ഉയരത്തിൽനിന്ന് വിമാനം അതിതീവ്രമായ പ്രക്ഷുബ്ധതയിൽ പെട്ട് ആറായിരം അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. മൂന്നു മിനിറ്റുകൊണ്ടാണ് വിമാനം പതിച്ചത്.
പൈലറ്റ് മെഡിക്കൽ എമർജൻസി പ്രഖ്യാപിക്കുകയും വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. വിമാനത്തിൽ ആകെ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.