ധാക്ക- ഒരു മാസത്തിലേറെയായി തുടരുന്ന കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പരിസമാപ്തിയായി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്തുനിന്ന് ഒളിച്ചോടിയ ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടി. പ്രതിഷേധക്കാർ ശൈഖ് ഹസീനയുടെ കൊട്ടാരം ആക്രമിച്ചു.
നൂറുകണക്കിന് ആളുകൾ ഹസീനയുടെ ഔദ്യോഗിക വസതിയുടെ കവാടങ്ങൾ ഭേദിക്കുന്നതിനുമുമ്പ് ഇന്ന് രാവിലെ ധാക്കയിലെ തെരുവുകളിലെ ആഹ്ലാദനൃത്തം ചവിട്ടി. ബംഗ്ലാദേശിലെ ചാനൽ 24, ജനക്കൂട്ടം കോമ്പൗണ്ടിലേക്ക് ഓടിക്കയറിയതിൻ്റെ ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്തു. ബംഗ്ലാദേശ് സൈനിക മേധാവി വഖാറുസമാൻ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സൈനിക വക്താവ് എഎഫ്‌പിയോട് പറഞ്ഞു. ശൈഖ് ഹസീന ധാക്കയിൽനിന്ന് സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group