ജിസാന്‍ – സൗദിയ വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്റിംഗ് നടത്തി. ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി ഇടിച്ചത്.
പക്ഷി അകത്ത് കയറിയതോടെ വിമാനത്തിന്റെ എന്‍ജിനില്‍ തീജ്വാല പ്രത്യക്ഷപ്പെട്ടു. അസാധാരണ വസ്തുക്കള്‍ വിമാന എന്‍ജിനകത്ത് കയറിയാല്‍ സാധാരണയായി ഉണ്ടാകുന്ന പ്രതിഭാസമാണിത്. ജിസാനില്‍ നിന്ന് റിയാദിലേക്ക് യാത്രക്കാരുമായി തിരിച്ച വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group