ജിദ്ദ – ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഗവണ്മെന്റ് തീരുമാനം സ്ലോവേനിയ പാര്‍ലമെന്റ് അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന് ജനതയുടെ അവകാശത്തെ കുറിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ സമവായം സ്ഥിരീകരിക്കുന്ന സ്ലോവേനിയയുടെ തീരുമാനത്തെ സൗദി അറേബ്യ അഭിനന്ദിക്കുന്നു.
ഫലസ്തീന് രാഷ്ട്രത്തെ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ലോകത്തെ മറ്റു രാജ്യങ്ങള്‍, പ്രത്യേകിച്ച് സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ എത്രയും വേഗത്തില്‍ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group