ജിദ്ദ – ലെബനോനിലുള്ള സൗദി പൗരന്മാര് ഉടനടി ലെബനോന് വിടണമെന്ന് ബെയ്റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു. ലെബനോന് യാത്രക്ക് സൗദി അറേബ്യ നേരത്തെ ബാധകമാക്കിയ വിലക്ക് മുഴുവന്‍ സൗദി പൗരന്മാരും പാലിക്കണം.
ദക്ഷിണ ലെബനോനിലെ സ്ഥിതിഗതികള്‍ എംബസി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ സൗദി പൗരന്മാര് എംബസിയുമായി ബന്ധപ്പെടണമെന്നും ബെയ്റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു.
ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ഏതു സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യത വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ലെബനോനില്‍ നിന്ന് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group