റിയാദ്- കൊറോണ വൈറസിനെതിരെ പ്രയോഗിച്ച അസ്ട്രസെനെക്ക വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു. കോവിഡ് വാക്സിനുകൾ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച ഘട്ടത്തിലും വാക്സിന് എതിരെ രംഗത്തുവന്നവർ തങ്ങളുടെ വാദവുമായി സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
അസ്ട്രസെനെക്ക വാക്സിൻ ആദ്യത്തെ കോവിഡ് വാക്സിനുകളിൽ ഒന്നായിരുന്നു. പിന്നീട് ഫൈസർ, മോഡേണ വാക്സിനുകൾ കൂടി എത്തി. രക്തം കട്ടപിടിക്കുന്ന വളരെ അപൂർവമായ കേസുകൾ അക്കാലത്ത് തന്നെ നിരീക്ഷക്കപ്പെട്ടിരുന്നു. ഇത് വലിയ കോലാഹലങ്ങൾക്ക് കാരണമാകുകയും ചെയ്തു. എന്നാൽ ഈ രോഗാവസ്ഥക്ക് ഈ വാക്സിനുമായി ബന്ധമുണ്ടായിരുന്നവെന്ന കാര്യം ചൂണ്ടികാണിക്കാനായിട്ടില്ല. കോവിഡ് വാക്സിനുകൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും അബ്ദുല്ല അസീരി പറഞ്ഞു.