ജിദ്ദ – ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് തെഹ്റാനിലെത്തി. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും റഈസിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിരുന്നു.
അതിനിടെ, സൗദിയിലെ ഇറാന് അംബാസഡര്‍ അലി രിദ ഇനായത്തി സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരനുമായി ചര്‍ച്ച നടത്തി. റിയാദില്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെ ഓഫീസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ ഇറാന് പ്രസിഡന്റിന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും വിയോഗത്തില്‍ ആഭ്യന്തര മന്ത്രി അനുശോചനം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group