ഹായില്‍ – ഹായില്‍ പ്രവിശ്യക്ക് കിഴക്ക് അല്‍ശന്നാനു സമീപമുണ്ടായ ഭൂകമ്പം നീണ്ടുനിന്നത് സെക്കന്റുകൾ മാത്രമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹായിലിനും അല്‍ഖസീമിനുമിടയിലുണ്ടായ ഭൂകമ്പം സെക്കന്റുകള്‍ നീണ്ടുനിന്നതായും കിഴക്കന്‍ ഹായിലിലെയും വടക്കന്‍ അല്‍ഖസീമിലെയും നിവാസികള്‍ക്ക് ഭൂകമ്പം അനുഭവപ്പെട്ടതായും കാലാവസ്ഥാ വിദഗ്ധന്‍ ഡോ. സിയാദ് അല്‍ജുഹനി പറഞ്ഞു.
അല്‍ശന്നാനു കിഴക്ക് ഇന്ന് ഉച്ചക്ക് 12.03.24 ന് ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ദേശീയ ഭൂകമ്പ ശൃംഖല നിലയങ്ങള്‍ തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group