* ഷമിയെ സാനിയ ഇത് വരെ കണ്ടിട്ടുപോലുമില്ലെന്നും സാനിയയുടെ പിതാവ് ഇംറാന്‍ ‘ ദ മലയാളം ന്യൂസി’ നോട്
* സാനിയ മിർസയും സനാഖാനും ഹജ് കർമം ഹജ് നിർവഹിച്ച് മടങ്ങി.
ജിദ്ദ: ഉല്‍കൃഷ്ട സ്വഭാവം കൈവരിച്ച വിശാല ഹൃദയവും വിനയം കൊണ്ട് കുനിയുന്ന മനസ്സുമായി പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സാഫല്യമേറ്റു വാങ്ങി ഞാന്‍ മടങ്ങുന്നു. എനിക്കായി നിങ്ങളും പ്രാര്‍ഥിക്കുക… ഇന്ത്യന്‍ ടെന്നീസില്‍ ഇന്ദ്രധനുസ്സ് പോലെ വിസ്മയത്തിന്റെ എണ്ണമറ്റ സ്മാഷുകളുതിര്ത്ത സാനിയാ മിര്‍സ മദീനാ വിമാനത്താവളത്തില്‍ അവരെ യാത്രയയക്കാനെത്തിയ സുഹൃത്തുക്കളോട് കൈവീശി പറഞ്ഞു.
പിതാവ് ഇംറാനും സഹോദരി അനാമും മകന് ഇസാനും സാനിയയോടൊപ്പമുണ്ടായിരുന്നു. മുന്‍ ഹിന്ദി നടി സനാ ഖാന്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ എം.പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന് അസദുദ്ദീന്‍ എന്നിവരും ഈ സംഘത്തിലുണ്ട്.
അഞ്ചു വര്‍ഷം മുമ്പ് ഉംറ നിര്‍വഹിക്കാന്‍ വന്നിരുന്നുവെങ്കിലും ഇതാദ്യമായി പരിശുദ്ധ ഹജ്ജ് നിര്‍വഹണം നല്കിയ ആത്മീയാനുഭവം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണെന്നും ഇന്നലെ ഹൈദരബാദില്‍ വിമാനമിറങ്ങിയ സാനിയ ഫേസ്ബുക്കില്‍ കുറിച്ചു. റിയാദില്‍ നിന്ന് അവരെ യാത്രയയക്കാനെത്തിയ പ്രവാസി പ്രമുഖനും സാനിയയുടെ കുടുംബവുമായി അടുപ്പമുള്ള ഹൈദരബാദ് സ്വദേശിയുമായ അഫ്താബ് നിസാമിയും ഹൈദരബാദ് അസോസിയേഷന് പ്രവര്‍ത്തകരും സാനിയയേയും സനാ ഖാനേയും മറ്റും യാത്രയയക്കാനെത്തി.
ഹജ് കര്‍മത്തിനെത്തിയ ഇവരെ നേരത്തെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്റെ നേതൃത്വത്തില്‍ എംബസി ഉദ്യോഗസ്ഥരും ജിദ്ദയില്‍ സ്വീകരിച്ചിരുന്നു. ഇതിനിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി സാനിയ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.
– തീര്‍ത്തും നുണ. വ്യാജമായി ചമച്ചുണ്ടാക്കിയ വാര്‍ത്തയാണിത്.
മുഹമ്മദ് ഷമിയെന്ന മനുഷ്യനെ എന്റെ മകള്‍ ഇന്നേ വരെ കണ്ടിട്ടുപോലുമില്ല. എവിടെ നിന്നാണ് ഈ കള്ളവാര്‍ത്ത പ്രചരിച്ചതെന്നറിയില്ല. ഹജ്ജ് വേളയായത് കൊണ്ട് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല… സാനിയയുടെ പിതാവ് ഇംറാന്‍ ‘ദ മലയാളം ന്യൂസി’ നോട് ഫോണ്‍ സംഭാഷണത്തിനിടെ വ്യക്തമാക്കി.
ജിദ്ദയിലെ പ്രമുഖ പത്രപ്രവര്‍ത്തക സമീറാ അസീസ്, ഹൈദരബാദ് പ്രവാസി നേതാവ് അഫ്താബ് നിസാമി എന്നിവരുടെ ഇക്കാര്യത്തിലുള്ള ചോദ്യങ്ങള്‍ക്കും ഇംറാന്‍ ഈ മറുപടി ആവര്‍ത്തിച്ചു. സാനിയയുടെ മുന്‍ ഭര്‍ത്താവ് ശുഐബ് മാലിക്കിന്റെ പടം മോര്‍ഫ് ചെയ്ത് മുഹമ്മദ് ഷമിയുടെ മുഖഭാഗം ചേര്‍ത്ത് വെച്ചാണ് പുതിയ വിവാഹവാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. 2010 ലാണ് ശുഐബ് മാലിക്കും സാനിയയും വിവാഹിതരായിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ബന്ധം തകരുകയായിരുന്നു. സിനിമാനടി സനാ ജാവേദുമായി ശുഐബ് മാലിക് വിവാഹിതനാവുകയും ചെയ്തു.