Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ബഹാവുദ്ദീൻ നദ് വിക്ക് എതിരെ നടപടിയില്ല, സമസ്തയിലെ തർക്കം തീർക്കാൻ സമവായ സമിതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- സമുദായ ഐക്യം കാത്തുസൂക്ഷിച്ച് പ്രവർത്തിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വാട്സാപ്പുകളിലും സോഷ്യൽ മീഡിയയിലും വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള വാക്കുകളും വാചകങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം മുശാവറ യോഗത്തിൽ ആവശ്യപ്പെട്ടു. സമസ്ത നേതാക്കൾക്കെതിരെ പ്രസ്താവന ഇറക്കിയ ബഹാവുദ്ദീൻ നദ് വിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും തീരുമാനിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിവേണ്ടെന്ന് തീരുമാനിച്ചത്.

    സമസ്തയിലെ തർക്കം തീർക്കാൻ സമവായ സമിതിയെയും തീരുമാനിച്ചു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗവും എതിർവിഭാഗവും തമ്മിലുള്ള തർക്കം തീർക്കാനാണ് സമിതിയെ നിശ്ചയിച്ചത്. ഇരുവിഭാഗവുമായും സമവായ സമിതി ചർച്ച നടത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. സമസ്ത സ്ഥാപക ദിനത്തില്‍  കോഴിക്കോട് നടക്കുന്ന പരിപാടി വിജയിപ്പിക്കാനും തങ്ങള്‍ മുശാവറ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യാമുന്നണിയുടെ വിജയം ഐക്യത്തോടും സ്‌നേഹത്തോടും പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്നും മതേതരത്വത്തിന്റെ നിലനില്‍പ്പിനായി മുന്നോട്ടുപോകണമെന്നും തങ്ങള്‍ പറഞ്ഞു. 

    സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. അതിന് മുന്നോടിയായി നിരവധി പദ്ധതികളാണ് സമസ്ത ആസൂത്രണം ചെയ്തിട്ടുള്ളത്. അത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മുശാവറ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സമസ്തയുടെ സ്ഥാപകദിനം ഈ വരുന്ന ജൂണ്‍ ഇരുപത്തിയാറാം(26) തീയതി കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. സമസ്തയുടെ പ്രവര്‍ത്തകരും നേതാക്കന്മാരും പ്രസ്തുത പരിപാടി വിജയിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് തങ്ങള്‍ പറഞ്ഞു.

    വളരെ സന്തോഷത്തോടും ഐക്യത്തോടും കൂടി മുന്‍കാലങ്ങളിലുള്ളതുപോലെ പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. അതിന് വിരുദ്ധമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും തങ്ങള്‍ അഭ്യർത്ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahavudeen Nadwi Samastha
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version