കോഴിക്കോട്- സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ഫോർമുല തയ്യാറായി. കോഴിക്കോട് ചേർന്ന യോഗത്തിലാണ് തീരുമാനം. പരസ്യപ്രതികരണം വിലക്കാനും തീരുമാനിച്ചു. തീരുമാനം ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. തീരുമാനം ലംഘിക്കുന്ന തരത്തിലുള്ള നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. യോഗത്തിൽ പങ്കെടുത്തുവരെല്ലാം പങ്കുവെച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കും. നിലവിൽ എടുത്തിരിക്കുന്ന തീരുമാനം അനുസരിച്ച് അച്ചടക്കം ലംഘിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.