മുംബൈ- ട്രംപ് പ്രഖ്യാപിച്ച പുതിയ നികുതി ആഘാതത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ എന്നാണ് ഇന്നത്തെ നിരക്ക്. ഇന്നു മാത്രം 54 പൈസ ഇടിഞ്ഞു.
ഓഹരി വിപണിയിലും ഇടിവുണ്ടായി. സെൻസെക്‌സ് 731.91 പോയിന്റ് ഇടിഞ്ഞു. ഒരു റിയാലിന് 23.22 എന്നാണ് ഇന്നത്തെ നിരക്ക്. ഇതും ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കുകളിലൊന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group