കണ്ണൂർ-കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി പത്തേകാലിനാണ് അപകടം. നാലു പേർ തൽക്ഷണം മരിച്ചു. പരിക്കേറ്റ പന്ത്രണ്ടുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാസർക്കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ,(52), കാസർക്കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പത്മകുമാർ(59)എന്നിവരെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയും പുരുഷനും 12 വയസുകാരനെയും തിരിച്ചറിഞ്ഞിട്ടില്ല.