Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്‌നാട് സ്വദേശി റിയാദില്‍ നിര്യാതനായി
    • ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ സംഘം; 150 പേർക്കെതിരെ കേസ്
    • കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് : തുടർ വിജയവുമായി അസീസിയ സോക്കർ, ആദ്യ ജയം നേടി റെയിൻബോ എഫ്‌സി
    • ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
    • ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ജിസാൻ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ, 11 പേർക്ക് ഗുരുതര പരിക്ക്

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്27/01/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പതു പേർ ഇന്ത്യക്കാരും 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരണമടഞ്ഞ മലയാളി. അപകകടത്തിൽ ഗുരുതരമായി പരിക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ അറാംകോ ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവീസ് കമ്പനിയുടെ മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപകടത്തിൽ പൂർണ്ണമായി തകർന്ന വാനിൽ നിന്ന് സൗദി ഫയർ ഫോഴ്‌സും രക്ഷാ പ്രവർത്തകരുമെത്തിയാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. അപകട സംഭവസ്ഥലത്തു വെച്ചു തന്നെ 15 പേരും മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ എയർ ആംബുലൻസിൽ അബഹ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി, അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രി, ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രി, ബൈഷ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.

    അപകടത്തിൽ മരിച്ച വിഷ്ണു പ്രസാദ് പിള്ള

    ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എ.സി.ഐ.സി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സക്‌ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.

    കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിന്റെയും രാധയുടെയും മകനാണ് മരണമടഞ്ഞ വിഷ്‌ണു. അവിവാഹിതനായ വിഷ്‌ണു മൂന്ന് വർഷമായി ഈ കമ്പനിയിൽ എഞ്ചിനീയറായി ജോലിചെയ്യുകയാണ്. വിഷ്‌ണുവിന്റെ സഹോദരൻ മനു പ്രസാദ് പിള്ള യു.കെ യിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ജിസാനിലുണ്ടായ ദാരുണമായ അപകടത്തിന്റെ ഞാട്ടലിലാണ് മലയാളികടക്കമുള്ള ജിസാനിലെ ഇന്ത്യൻ സമൂഹം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baish Jezan road accident
    Latest News
    മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്‌നാട് സ്വദേശി റിയാദില്‍ നിര്യാതനായി
    12/08/2025
    ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ സംഘം; 150 പേർക്കെതിരെ കേസ്
    12/08/2025
    കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് : തുടർ വിജയവുമായി അസീസിയ സോക്കർ, ആദ്യ ജയം നേടി റെയിൻബോ എഫ്‌സി
    12/08/2025
    ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
    12/08/2025
    ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version