റിയാദ്- സൗദി അറേബ്യയിൽ പ്രവർത്തിച്ചിരുന്ന മുഹമ്മദ് അൽ മോജിൽ (എം.എം.ജി) കമ്പനിയിൽ ജോലി ചെയ്തിരുന്ന കമ്പനി മുൻ ജീവനക്കാരുടെ കുടിശിക വിതരണം ചെയ്യുന്നു. മുൻ ജീവനക്കാരായ ഇന്ത്യക്കാർ ബന്ധപ്പെടണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എം.എം.ജി കമ്പനിയിലെ മുൻ ഇന്ത്യൻ ജീവനക്കാരെ കണ്ടെത്തുന്നതിനും അവരുടെ കുടിശ്ശികകൾ വിതരണം ചെയ്യുന്നതിനും പാപ്പരത്ത ട്രസ്റ്റിയായ എം.എം.എസ് അസദ് സാലിഹ് ബസുദാൻ ഓഫീസിനെ ഇന്ത്യൻ എംബസി സഹായിക്കും.

മുൻ ജീവനക്കാരനോ, ജീവനക്കാരെ അറിയുന്നവരോ അവരുടെ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group